രണ്ടു തരം പായ്ക്കുകളാണ് ഇതിനായി ചെയ്യാവുന്നത്. ആദ്യത്തേതില്‍ നാരങ്ങാനീരും തൈരും രണ്ടാമത്തേതില്‍ തൈരും ഒലീവ് ഓയിലും ഉപയോഗിയ്ക്കുന്നു.
ഓട്സ്
ഓട്സ് നല്ലൊരു പ്രകൃതിദത്ത സ്ക്രബറാണ്. ശരീര ചർമ്മത്തെ ശുദ്ധീകരിക്കാൻ ശേഷിയുള്ള സാപ്പോണിൻസ് എന്ന രാസ ഘടകങ്ങൾ ഓട്സിൽ ആവശ്യത്തിലധികം ഉണ്ട്. സാപ്പോണിൻസ് എന്ന പ്രകൃതിദത്ത ഘടകങ്ങൾ ഓട്സിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് ചർമ്മ സുഷിരങ്ങളിലൂടെ പുറന്തള്ളുന്ന അഴുക്കിനേയും എണ്ണയേയും നീക്കം ചെയ്തു കൊണ്ട് വൃത്തിയായി സംരക്ഷിക്കാൻ സഹായിക്കുന്നു.ബ്ലാക്ഹെഡ്സ് ഉണ്ടാകാൻ കാരണമാകുന്ന അഴുക്കും മാലിന്യങ്ങളും ചർമ്മത്തിൽ നിന്ന് നീക്കം ചെയ്യാൻ സഹായിക്കുന്ന ഗുണങ്ങളാൽ സമ്പന്നമാണ് ഓട്സ്. ചർമ്മത്തിന് കേടുപാടുകൾ വരുത്താതെ നിർജ്ജീവ ചർമ്മത്തെ പുറംതള്ളുന്ന മികച്ച സ്ക്രബുകളിൽ ഒന്നാണ് ഓട്സ്. അതിനാൽ, ബ്ലാക്ക്ഹെഡ് നീക്കം ചെയ്യുന്നതിനുള്ള അനുയോജ്യമായ ഒരു ഘടകമാണിത്.
ഒലീവ് ഓയില്‍
ആന്റി ഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ ഒലീവ് ഓയില്‍ വൈറ്റമിന്‍ എ, ഡി. ഇ എന്നിവയെല്ലാം തന്നെ അടങ്ങിയ ഒന്നാണ്. മുഖത്തെ ബ്ലാക് ഹെഡ്സിനുള്ള പ്രധാനപ്പെട്ടൊരു പരിഹാരമാണിത്. മുഖത്ത് ഇതു പിടിച്ച് അല്പ സമയ ശേഷം ആവി പിടിയ്ക്കുന്നത് ഏറെ ഗുണം നല്കുന്ന ഒന്നാണ്. ഇത് ചര്‍മ കോശങ്ങളെ വൃത്തിയാക്കുന്നു. ബ്ലാക് ഹെഡ്സ് ഒഴിവാക്കാന്‍ ഇതു സഹായിക്കുകയും ചെയ്യുന്നു. മുഖത്തെ അഴുക്കു നീക്കാന്‍ ഇത് ഏറെ നല്ലൊരു വഴിയാണ്.
തൈര്
സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്ന പ്രധാന ചേരുവയാണ് തൈര്. ഇതില്‍ ലാക്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നല്ലൊരു ബ്ലീച്ച് ഗുണം നല്കുന്ന ഒന്നാണ്. ബ്ലാക്സ ഹെഡ്സ് നിറം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. തിലെ വൈറ്റമിന്‍ ബി5, ബി2, ബി12 എന്നിവ ഫ്രീ റാഡിക്കലുകളില്‍ നിന്നും ചര്‍മത്തെ സംരക്ഷിയ്ക്കാന്‍ സഹായിക്കുന്നു. ഇത് പ്രായക്കുറവ് തോന്നിപ്പിയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഈര്‍പ്പക്കുറവ്, വരണ്ട മുഖം ചുളിവു വീഴാനും മുഖത്തിനു പ്രായം തോന്നിപ്പിയ്ക്കുവാനും കാരണമാകുന്ന ഒന്നാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് തൈര്. ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കുവാനും ഇതു സഹായിക്കുന്നു.
നാരങ്ങ
വിറ്റാമിൻ സി, സിട്രിക് ആസിഡ്, ബ്ലീച്ചിംഗ് സവിശേഷതകൾ എന്നിവ നാരങ്ങയിൽ നിറഞ്ഞിരിക്കുന്നു, ഇത് ബ്ലാക്ക്ഹെഡുകൾ മൃദുവാക്കാൻ സഹായിക്കുന്നു. ഇത് ഓട്സിൽ കലർത്തിയാൽ നിർജ്ജീവ ചർമ്മം എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത് മികച്ച സ്ക്രബായിട്ടും പ്രവർത്തിക്കുന്നു. ഇതിലെ സിട്രിക് ആസിഡ് നല്കുന്ന ബ്ലീച്ചിംഗ് ഇഫക്ടാണ് ഗുണകരമാകുന്നത്. ഇവ ബ്ലാക് ഹെഡ്സ് നിറം കുറയ്ക്കുന്നു. ഇവയ്ക്ക് ബ്ലീച്ചിംഗ് ഇഫക്ട് നല്കുന്നു. പ്രത്യേകിച്ചും എണ്ണമയമുള്ള ചര്‍മമെങ്കില്‍ മുഖം വൃത്തിയാക്കാനും മുഖ സുഷിരങ്ങള്‍ വൃത്തിയാകാനും ഇതേറെ നല്ലതാണ്.
പായ്ക്കിന്
നാരങ്ങാനീര് ചേര്‍ത്തുള്ള പായ്ക്കിന് ഓട്സ് ചെറുതായി പൊടിയ്ക്കുക. വല്ലാതെ പൊടിയാക്കരുത്. സ്ക്രബര്‍ രീതിയില്‍ ആക്കണം. ഇതില്‍ തൈരും നാരങ്ങാനീരും ചേര്‍ത്തിളക്കാം. മുഖം ചെറുചൂടുവെള്ളത്തില്‍ കഴുകി തുടച്ച് ഈ പായ്ക്ക് പുരട്ടി പതുക്കെ സ്ക്രബ് ചെയ്യാം. പിന്നീട് അല്പനേരം വച്ച് ഉണങ്ങുമ്പോള്‍ കഴുകാം. രണ്ടാമത്തെ പായ്ക്കില്‍ ഓട്സില്‍ തൈരും അല്പം ഒലീവ് ഓയിലും ചേര്‍ക്കാം. ഇത് വരണ്ട ചര്‍മമുള്ളവര്‍ക്ക് കൂടുതല്‍ നല്ലതാണ്. ഇതും സ്ക്രബ് ചെയ്ത് പിന്നീട് ഉണങ്ങുമ്പോള്‍ കഴുകാം. Also read: ദിവസവും പൊറോട്ട കഴിക്കുന്നവർ അറിയണം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how to use oats for black heads
Malayalam News from malayalam.samayam.com, TIL Network