Sumayya P | Lipi | Updated: 06 Aug 2021, 05:22:00 PM
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ചില്‍ അടച്ചിട്ട ശേഷം ഓണ്‍ലൈന്‍ ക്ലാസ്സുകളായിരുന്നു നടന്നുവന്നിരുന്നത്.
ഹൈലൈറ്റ്:
- ഒന്നാമത്തെയും രണ്ടാമത്തെയും ഷിഫ്റ്റുകള്‍ക്കിടയിലെ ഇടവേള നിലവിലെ 10 മിനുട്ടില്‍ നിന്ന് അര മണിക്കൂറായി വര്‍ധിപ്പിക്കും.
- രണ്ട് ഷിഫ്റ്റുകളിലെയും വിദ്യാര്‍ഥികള്‍ തമ്മില്‍ പരസ്പരം ഇടകലരാനുള്ള സാധ്യത കണക്കിലെടുത്താണിത്.
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രണ്ട് ഷിഫ്റ്റുകളിലായാണ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുക. ആദ്യ ഷിഫ്റ്റ് നിലവിലെ രാവിലെ ഏഴു മണിക്ക് പകരം 7.30ന് ആരംഭിക്കും. ഒന്നാമത്തെയും രണ്ടാമത്തെയും ഷിഫ്റ്റുകള്‍ക്കിടയിലെ ഇടവേള നിലവിലെ 10 മിനുട്ടില്‍ നിന്ന് അര മണിക്കൂറായി വര്‍ധിപ്പിക്കും. രാവിലെ 11.10ഓടെയാണ് രണ്ടാമത്തെ ഷിഫ്റ്റ് ആരംഭിക്കുക. രണ്ട് ഷിഫ്റ്റുകളിലെയും വിദ്യാര്‍ഥികള്‍ തമ്മില്‍ പരസ്പരം ഇടകലരാനുള്ള സാധ്യത കണക്കിലെടുത്താണിത്. ആദ്യ ഷിഫ്റ്റിനു ശേഷം കുട്ടികള്‍ പുറത്തുപോകുന്നതും രണ്ടാമത്തെ ഷിഫ്റ്റിലെ കുട്ടികള്‍ വരുന്നതും ക്രമീകരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടും.
Also Read: വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഒമാന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കുട്ടികള്‍ തമ്മില്‍ സാമൂഹ്യ അകലം പാലിച്ച് ക്ലാസ്സുകള്‍ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ഒരു ക്ലാസ്സില്‍ പരമാവധി 20 കുട്ടികളെ മാത്രമേ അനുവദിക്കൂ. സര്‍ക്കാര്‍- സ്വകാര്യ സ്കൂളുകള്‍ക്ക് ഈ നിയമം ബാധകമാണ്. അതേസമയം, വാക്സിന് എടുക്കാത്തവരോ ഒരു വാക്സിന് മാത്രം എടുത്തവരോ ആയ കുട്ടികള്‍ ആഴ്ചയിലൊരിക്കല്‍ പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ നടപ്പിലാക്കുന്ന കാര്യം ആലോചിച്ചുവരികയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വാക്സിനേഷന് കാംപയിന് ശക്തിയാര്‍ജ്ജിക്കുന്ന പശ്ചാത്തലത്തില്‍ സാമൂഹിക പ്രതിരോധ ശേഷി കൈവരുന്ന പക്ഷം സധാരണ രീതിയിലേക്ക് ക്ലാസ്സുകള്‍ മാറ്റുന്ന കാര്യം പരിഗണിക്കുമെന്നും ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു. ക്ലാസ്സുകള്‍ തുടങ്ങുന്നതിന് മുമ്പായി പരമാവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്സിന് നല്‍കിവരികയാണെന്നും മന്ത്രി അറിയിച്ചു.
പുരുഷ ഹോക്കിയിൽ ചരിത്ര നിമിഷം ; അഭിമാനത്തിൽ കേരളവും
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : schools open in september at kuwait
Malayalam News from malayalam.samayam.com, TIL Network