ഹൈലൈറ്റ്:
- സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.
- വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
- ജാഗ്രത പുലർത്തണമെന്ന് അധികൃതർ.
വ്യാജ വിദ്യാഭ്യാസ യോഗ്യത ആരോപണം; വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാലിന് ലോകായുക്ത നോട്ടീസ്
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് (06-08-2021) യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. അടുത്ത മണിക്കൂറുകളിൽ ഈ ജില്ലകളിൽ മഴ ശക്തമാകും. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ നാളെ (07-08-2021) യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് വിവക്ഷിക്കുന്നത്.
‘മൂന്നാം തരംഗം’: കേരളത്തിൽ രോഗികളുടെ എണ്ണം കൂടും; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
ഇന്ന് (06-08-2021) മുതൽ ചൊവ്വാഴ്ച 10-08-2021 വരെ തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ, വടക്കൻ അറബിക്കടൽ എന്നീ
സമുദ്രഭാഗങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ വേഗതയിൽ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ബോട്ട് ഉൾപ്പെടെയുള്ളവ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി സൂക്ഷിക്കണമെന്നും അറിയിച്ചു.
വിസ്മയ കേസ്: കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു, അത്യപൂര്‍വ നടപടിയെന്ന് മന്ത്രി
ഇന്നും നാളെയും (07-08-2021) തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ ശ്രീലങ്കൻ തീരങ്ങൾ എന്നീ ഭാഗങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കി.മീ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകാമെന്ന് ആരോഗ്യമന്ത്രി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : yellow alert in many districts in kerala and weather latest report
Malayalam News from malayalam.samayam.com, TIL Network