ഹൈലൈറ്റ്:
- അഞ്ചു വയസുകാരിയെ പുള്ളിപ്പുലി കൊലപ്പെടുത്തി
- സംഭവം ഷിംലയിൽ
- കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു
പുള്ളിപ്പുലി കുട്ടിയെ കടിച്ച് വലിച്ച് അടുത്തുള്ള വനപ്രദേശത്തേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്ന് 250 മീറ്ററോളം അകലെയായാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ പുള്ളിപ്പുലി അക്രമിച്ചെന്ന വിവരം നാട്ടുകാർ പോലീസിൽ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
രാവിലെ 10.30 ഓടെയാണ് പോലീസ് തങ്ങളെ വിവരം അറിയിക്കുന്നതെന്ന് കൃഷൻ കുമാർ പറഞ്ഞു. 25 മിനിറ്റിനുള്ളിൽ തന്നെ തങ്ങൾ സ്ഥലത്തെത്തി. തുടർന്ന് പോലീസുമായി ചേർന്ന് സംയുക്തമായി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. പരിശോധനയിൽ രക്തതുള്ളികൾ കണ്ടതോടെ കുട്ടി കൊല്ലപ്പെട്ടിരിക്കാം എന്ന് വ്യക്തമായെന്നും ഉദ്യോഗസ്ഥൻ പറയുന്നു.
Also Read : ലക്ഷ്യം ഐഎസിന്റെ ഇന്ത്യൻ ഘടകം രൂപീകരിക്കാൻ; റിക്രൂട്ട് ചെയ്യാൻ കേരളത്തിലടക്കം പലവട്ടമെത്തി; നേതൃത്വം മലയാളി
വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിവരെ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ പ്രദേശത്ത് നിന്ന് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് താൽക്കാലികമായി തിരച്ചിൽ അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് രാവിലെ നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. വനപ്രദേശത്തുള്ള അഴുക്ക് ചാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വന്യജീവി ഡിപ്പാർട്മെന്റ് കുട്ടിയുടെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
വെങ്കല മെഡൽ നേടിയില്ലെങ്കിലും ഇന്ത്യൻ വനിതകൾ പോരാളികളാണ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : leopard attacked 5-year-old girl in shimla
Malayalam News from malayalam.samayam.com, TIL Network