കോഴിക്കോട്: ചന്ദ്രികാ വിവാദത്തിൽ വിശദീകരണവുമായി മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. ചന്ദ്രികയുടെ ബാധ്യതകള്‍ തീര്‍ക്കാൻ മുഈന്‍ അലി തങ്ങളെ പിതാവ് ഹൈദരലി ശിഹാബ് തങ്ങള്‍ ചുമതലപ്പെടുത്തിയിരുന്നതായി സലാം പറഞ്ഞു. കത്തു വായിച്ചാൽ ഇക്കാര്യം എല്ലാവർക്കും മനസ്സിലാകുമെന്നും മൂഹികമാധ്യമമായ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് അഞ്ചിനാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഇതിനായി മുഈന്‍ അലിയെ ചുമതലപ്പെടുത്തിയത്. ചന്ദ്രിക മാനേജ്മെന്റ് പ്രതിനിധികളോടടക്കം കൂടിയാലോചന നടത്തി ഒരു മാസത്തിനികം ബാധ്യതകള്‍ തീര്‍ക്കണമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് സലാം വ്യക്തമാക്കി. ഏപ്രില്‍ അഞ്ചിന് ഇതിന്റെ കാലാവധി കഴിഞ്ഞതായും സലാം പറഞ്ഞു.
കുറച്ചുകാലമായി പാണക്കാട് നിന്ന് രസീത് ഒന്നും വാങ്ങാത്തതിനാല്‍ ചിലര്‍ക്ക് ഈ കത്തിന്റെ ഉള്ളടക്കം മനസ്സിലാകാത്തതിന് തങ്ങളെ പഴിച്ചിട്ട് കാര്യമില്ലെന്നും സലാം പറഞ്ഞു.
ചന്ദ്രികയിലെ കാര്യം വിശദീകരിക്കാന്‍ കോഴിക്കോട്ട് വിളിച്ച വാര്‍ത്താ സമ്മേളനത്തിലേക്ക് മുഈനലി തങ്ങള്‍ വിളിക്കാതെ വന്നതാണെന്നും അദ്ദേഹത്തിന് ചന്ദ്രികയുടെ ചുമതല ഇല്ലെന്നുമാണ് ഇന്നലെ ലീഗ് നേതാക്കള്‍ നല്കിയ വിശദീകരണം.
പി.എം.എ. സലാമിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
Content highlights: pma salam on Chandrika issue facebook