Jibin George | Samayam Malayalam | Updated: 06 Aug 2021, 10:01:00 PM
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപാണ് ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയുള്ള ഉത്തരവ് സംസ്ഥാന സർക്കാർ പുറത്തിറക്കിയത്. ഇതോടെയാണ് വിവാദം ആരംഭിച്ചത്
കേരള ഹൈക്കോടതി. Photo: TOI
ഹൈലൈറ്റ്:
- ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയ നടപടി.
- സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു.
- ഹർജിയിൽ തുടർന്നും വാദം കേൾക്കും.
സിപിഎം പാർട്ടി കോൺഗ്രസ് കണ്ണൂരിലോ? അന്തിമ തീരുമാനം ഉടൻ
ഒബിസി പട്ടിക വിപുലീകരിക്കുന്നതിൽ രാഷ്ട്രപതിയുടേതല്ലാത്ത എല്ലാ നടപടികളും ഭരണഘടന വിരുദ്ധമാണ്. മറാത്ത കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന് വിരുദ്ധമാണ് സംസ്ഥാന സർക്കാരിൻ്റെ നടപടിയെന്നും കോടതി പറഞ്ഞു. വരും ദിവസങ്ങളിൽ ഹർജികളിൽ വിശദമായ വാദം കേൾക്കും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപാണ് ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയത്. സർക്കാരിൻ്റെ ഈ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് കോടതിയുടെ സ്റ്റേ ഉണ്ടായത്. ഹർജികളിൽ വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി.
ഇനി ശനിയാഴ്ചയും മദ്യശാലകൾ തുറക്കും; പുതിയ സമയക്രമം ഇങ്ങനെ
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ തീരുമാനം വിവാദങ്ങൾക്ക് കാരണമായിരുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് സർക്കാരിൻ്റെ നീക്കമെന്ന ആരോപണം ശക്തമായിരുന്നു. വിവാദങ്ങൾ തുടരുമ്പോഴും ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയ സർക്കാർ നടപടി എൽഡിഎഫിന് നേട്ടമായെന്നാണ് വിലയിരുത്തൽ.
മരണക്കെണിയൊരുക്കി ദേശീയപാതയിലെ സ്പീഡ് ബ്രേക്കര്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala high court stayed christian nadar obc reservation
Malayalam News from malayalam.samayam.com, TIL Network