ഹൈലൈറ്റ്:
- 3,02,400 ഡോസ് കോവീഷീല്‍ഡ് വാക്സിന് കൂടി
- ഇന്ന് വാക്സിന് നല്‍കിയത് 2,45,897 പേർക്ക്
- ആകെ 2,15,51,808 പേര്‍ക്ക് വാക്സിന് നല്കി
സംസ്ഥാനത്ത് ഇന്ന് 2,45,897 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. 1,114 സര്‍ക്കാര്‍ കേന്ദ്രങ്ങളും 306 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 1,420 വാക്സിനേഷന് കേന്ദ്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,15,51,808 പേര്‍ക്കാണ് വാക്സിന് നല്‍കിയതെന്നും ആരോഗ്യന്ത്രി അറിയിച്ചു. അതില്‍ 1,52,24,381 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 63,27,427 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.
ഇനി ശനിയാഴ്ചയും മദ്യശാലകൾ തുറക്കും; പുതിയ സമയക്രമം ഇങ്ങനെ
കേരളത്തിലെ 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 43.37 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.02 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന് നല്‍കിയതായും മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ഇന്ന് 19,948 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,892 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.13 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 187 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,515 ആയി.
‘സമ്മതമില്ലാതെയുള്ള ലൈംഗികബന്ധം വിവാഹ മോചനത്തിന്റെ കാരണമായി കണക്കാക്കാം’: വൈവാഹിക നിയമങ്ങളിൽ മാറ്റമുണ്ടാകണമെന്ന് ഹൈക്കോടതി
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 19,480 പേര് രോഗമുക്തി നേടി. ഇതോടെ 1,78,204 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,17,314 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
വെങ്കല മെഡൽ നേടിയില്ലെങ്കിലും ഇന്ത്യൻ വനിതകൾ പോരാളികളാണ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : kerala health minister veena george on covid vaccination in kerala
Malayalam News from malayalam.samayam.com, TIL Network