ദുരന്തത്തില്‍ കാണാതായത് നാല് പേരെ
ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടത് 70 പേര്‍ക്ക്
തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തില്‍ കാണാതായവരുടേത് സിവില്‍ ഡെത്തായി പ്രഖ്യാപിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജന്. നാലുപേരെയാണ് പെട്ടിമുടിയില്‍ കാണാതായത്. ഇവരുടേത് സിവില്‍ ഡെത്തായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കും. നഷ്ടപരിഹാരം ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
പെട്ടിമുടി ദുരന്തത്തിൽപ്പെട്ട ചിലർക്ക് ഇതുവരെയും മരണ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെക്കുറിച്ച് കഴിഞ്ഞ ദിവസം മാതൃഭൂമി ഡോട്ട്കോമും മാതൃഭൂമി ചാനലും വാർത്ത നൽകിയിരുന്നു.
ദുരന്തം വിതച്ചിട്ട് ഒരുവര്‍ഷം, ഇന്നും മരണ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ പെട്ടിമുടിക്കാര്‍
ഇരുപത് പേര്‍ക്കാണ് ഇനി നഷ്ടപരിഹാരം നല്‍കാനുള്ളത് ഇതില്‍ 16 പേരുടെ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന നടക്കുകയാണെന്നും ഈയാഴ്ച തന്നെ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു. ആര്‍ക്കെങ്കിലും വീടുവെച്ചു നല്കാന് ബാക്കിയുണ്ടെങ്കില്‍ അതും ഉടന്‍ പൂര്‍ത്തിയാക്കും.
റവന്യു മന്ത്രിയുടെ പ്രഖ്യാപനത്തില്‍ സന്തോഷമുണ്ടെന്ന് ദുരന്തത്തില്‍ മകനെ കാണാതായ ഷണ്മുഖനാഥന് മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിച്ചു.
2020 ആഗസ്റ്റ് ആറിനാണ് 70പരുടെ ജീവന് നഷ്ടമായ ദുരന്തം ഉണ്ടായത്.
content highlights: pettimudi landslide four missing case will change as civil death