ഒഡിഷിലെ വനമേഖലയിലൂടെ റോഡ് നിര്‍മ്മിച്ച സഹോദരങ്ങള്‍. റോഡ് നിര്‍മ്മിക്കാനാകില്ലെന്ന സര്‍ക്കാര്‍ മറുപടിയില്‍ തളരാതെ കര്‍ഷകര്‍ സ്വന്തമായി റോഡ് പണിതത്. ഒടുവില്‍ റോഡിന് അനുമതി നല്കി സര്‍ക്കാര്‍
ഹരിഹർ ബെഹേര. Photo: ANI
എന്നാൽ റോഡ് വേണമെന്ന് പറഞ്ഞയാൾ ആ ആവശ്യത്തിൽ നിന്ന് പിന്മാറിയില്ല. അയാൾ വനഭൂമിയിലൂടെ വഴിവെട്ടാൻ തുടങ്ങി. അങ്ങനെ 22 വർഷത്തിനിപ്പുറം തങ്ങളുടെ ഗ്രാമത്തെ പ്രധാനപാതയുമായി ബന്ധിപ്പിച്ചു. ഒഡീഷയിലെ നയാഗഡ് ജില്ലയിലെ ഹരിഹർ ബെഹേര എന്നയാളാണ് വനഭൂമികൾക്കിടയിലെ സഞ്ചാര യോഗ്യമായ റോഡ് നിർമ്മിച്ചത്.
ഞങ്ങളുടെ ഗ്രാമത്തിൽ റോഡില്ലായിരുന്നു. ഞങ്ങൾ റോഡ് വേണമെന്ന് എം.എൽ.എയോട് ആവശ്യപ്പെട്ടപ്പോൾ, ഇവിടെ ഒരിക്കലും റോഡ് നിർമിക്കാനാവില്ലെന്നായിരുന്നു മറുപടി. അങ്ങനെയാണ് ഹരിഹർ സ്വന്തമായി റോഡ് നിർമ്മാണം ആരംഭിച്ചത്, ഗ്രാമവാസികളിൽ ഒരാൾ വാർത്താ ഏജൻസിയായ എ.എൻ.ഐയോടു പറഞ്ഞു.
ചെളിനിറഞ്ഞ വഴിയിലൂടെ ഇവിടേക്ക് വരാൻ ഞങ്ങളുടെ ബന്ധുക്കൾക്ക് ബുദ്ധിമുട്ടായിരുന്നു. അവർ വഴിയും മറന്നുപോകുമായിരുന്നു. റോഡില്ലാത്തതിനാൽ വലിയ ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് ഞാനും എന്റെ സഹോദരനും ചേർന്ന് വഴി നിർമ്മിക്കാൻ തുടങ്ങിയത്. ഇന്ന് ആ വഴി യാഥാർഥ്യമായിരിക്കുന്നു- ഹരിഹർ പറഞ്ഞു.
വനഭൂമിയിലൂടെ മൂന്ന് കിലോമീറ്റർ റോഡാണ് ഹരിഹറും സോഹദരനും കൂടി നിർമ്മിച്ചത്. ഇതിന് പിന്നാലെ ഇതിനെ ഓൾ വെതർ റോഡ് ആയി ഉയർത്താൻ ഒഡീഷ സർക്കാർ സമ്മതിച്ചു- വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹരിഹറിന് അഭിനന്ദനവുമായി നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. ഏകദേശം മുപ്പതുവർഷം മുമ്പാണ് ഹരിഹറും സഹോദരനും ചേർന്ന് വനഭൂമിയിലൂടെ റോഡ് നിർമ്മാണം ആരംഭിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചതിനു പിന്നാലെയായിരുന്നു റോഡ് നിർമ്മാണം ഇപ്പോൾ ഗ്രാമത്തിന് പുറംലോകവുമായി ബന്ധമുണ്ട്- അദ്ദേഹം എ.എൻ ഐയോട് പറഞ്ഞു.
ഇന്ന് ഈ റോഡ് യാഥാർത്ഥ്യമായതിൽ വളരെ സന്തോഷമുണ്ട്. മറ്റ് ഗ്രാമങ്ങളിൽ നിന്നുള്ളവർ പോലും ഇപ്പോൾ ഈ പാത കാണാൻ എത്തുന്നുണ്ട്. ഞാൻ വളരെ സന്തോഷവാനാണ് ”ഹരിഹർ ബെഹ്റ പറഞ്ഞു.
ഇന്ന് ഈ റോഡ് യാഥാർത്ഥ്യമായതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. മറ്റ് ഗ്രാമങ്ങളിൽ നിന്നുള്ളവർ പോലും ഇപ്പോൾ ഈ പാത കാണാൻ എത്തുന്നുണ്ട്. ഞാൻ വളരെ സന്തോഷവാനാണ് ”ഹരിഹർ ബെഹ്റ പറഞ്ഞു.
“മുമ്പ് ഇവിടെ റോഡുകൾ ഉണ്ടായിരുന്നില്ല. അതിനാൽ ഗ്രാമവാസികൾക്ക് വൈദ്യസഹായം കിട്ടുന്നത് വളരെ ബുദ്ധിമുള്ള കാര്യമായിരുന്നു. എന്റെ ഭർത്താവും സഹോദരനും കൂടി പരിശ്രമിച്ചാണ് ഈ റോഡ് നിർമ്മിച്ചത്, ”ഹരിഹറിന്റെ ഭാര്യ പർബതി ബെഹ്റ കൂട്ടിച്ചേർത്തു.
****
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : odisha man built road after government denied permission
Malayalam News from malayalam.samayam.com, TIL Network