ഹൈലൈറ്റ്:
- അനുമതിയുള്ള വാക്സിനുകളുടെ എണ്ണം അഞ്ചായി
- ഒരു ഡോസ് മാത്രം കുത്തിവെച്ചാൽ മതി
- രാജ്യത്തിൻ്റെ കൊവിഡ് പോരാട്ടത്തെ സഹായിക്കുമെന്ന് മന്ത്രി
പുതിയ വാക്സിന് അനുമതി ലഭിച്ചതോടെ രാജ്യത്ത് അനുമതിയുള്ള വാക്സിനുകളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ഇത് രാജ്യത്തിൻ്റെ കൊവിഡ് 19 പ്രതിരോധത്തെ സഹായിക്കുമെന്ന് ആരോഗ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. യുഎസ് കമ്പനിയ നൊവോവാക്സ് വികസിപ്പിച്ച് പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉത്പാദിപ്പിക്കുന്ന നൊവോവാക്സ് വാക്സിനും അനുമതിയ്ക്കായി സമീപിച്ചിട്ടുണ്ട്.
ഓഗസ്റ്റ് അഞ്ചിനായിരുന്നു ജോൺസൺ ആൻ്റ് ജോൺസൺ അനുമതിയ്ക്കായി സമീപിച്ചത്. ഇക്കാര്യം കമ്പനി പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഇന്ത്യൻ കമ്പനിയായ ബയോളജിക്കൽ ഇയുമായി ചേര്‍ന്നാണ് ഇന്ത്യയിൽ ജോൺസൺ ആൻ്റ് ജോൺസൺ വാക്സിൻ ഉത്പാദിപ്പിക്കുന്നത്. രാജ്യാന്തര തലത്തിൽ വാക്സിൻ എത്തിക്കാൻ കമ്പനി സന്നദ്ധരാണെന്നും ഇതിനായി തങ്ങള്‍ കൊവാക്സ്, ഗവി സഖ്യങ്ങളുടെ ഭാഗമാണെന്നും ജോൺസൺ ആൻ്റ് ജോൺസൺ വ്യക്തമാക്കി.
Also Read: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 38,000 കേസുകള്‍; 50 കോടിയിലധികം വാക്സിനുകള്‍
മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ഫലത്തിൻ്റെ അടിസ്ഥാനത്തിലാണ് വാക്സിന് അനുമതി നല്‍കിയിട്ടുള്ളത്. ഒറ്റ ഡോസ് വാക്സിൻ കൊണ്ടു തന്നെ 85 ശതമാനം പ്രതിരോധ ശേഷി നേടാൻ കഴിയുമെന്നും കൊവിഡ് ബാധ മൂലമുള്ള ആശുപത്രിവാസവും മരണവും വലിയ തോതിൽ ഒഴിവാക്കാൻ കഴിയുമെന്നുമാണ് പരീക്ഷണത്തിൽ തെളിഞ്ഞിട്ടുള്ളത്.
ആ വാക്ക് മന്ത്രി പാലിച്ചു; നന്ദി പറഞ്ഞ് വിസ്മയയുടെ അച്ഛൻ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : india approves johnson and johnson single dose covid 19 vaccine
Malayalam News from malayalam.samayam.com, TIL Network