റിയൽമി സിഇഒ മാധവ് ശേത്ത് അടുത്തിടെ റിയൽമി ജിടി 5ജി സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന തീയതി സ്ഥിരീകരിച്ചിരുന്നു
List of 5G phones expected to launch in August: റിയൽമി, സാംസങ്, ഷവോമി തുടങ്ങിയ ബ്രാൻഡുകളുടെ ഉൾപ്പടെ നിരവധി സ്മാർട്ട്ഫോണുകളാണ് ഈ വർഷം വിപണയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. റിയൽമി സിഇഒ മാധവ് ശേത്ത് അടുത്തിടെ റിയൽമി ജിടി 5ജി സീരീസ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന തീയതി സ്ഥിരീകരിച്ചിരുന്നു. ഓഗസ്റ്റ് 11ന് സാംസങ് ഗാലക്സി അൺപാക്ക്ഡ് ഇവന്റ് നടത്താൻ തയ്യാറെടുക്കുകയാണ്. ചടങ്ങിൽ കമ്പനി ഗാലക്സി സെഡ് ഫ്ലിപ്പ്3, ഗാലക്സി സെഡ് ഫോൾഡ്2, പുതിയ സ്മാർട്ട് വാച്ചുകൾ എന്നിവ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ആഴ്ചകളിൽ, ഷവോമി എംഐ മിക്സ് 4, ഐകൂ 8 5ജി എന്നിവയുടെ ലോഞ്ചും കാണാം. 2021 ഓഗസ്റ്റിൽ പുറത്തിറങ്ങുന്ന ഫോണുകളെ കുറിച്ചു കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
List of phones expected to launch in August – ഓഗസ്റ്റിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോണുകൾ
Realme GT 5G – റിയൽമി ജിടി 5ജി
ആസ്ക് മാധവ് പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡിൽ, കമ്പനി സിഇഒ റിയൽമി ജിടി 5ജിയുടെ ഇന്ത്യൻ മോഡലിന് ആഗോള വേരിയന്റിന് സമാനമായ സവിശേഷതകൾ ഉണ്ടായിരിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. ഉപയോക്താക്കൾക്ക് അതേ കളറുകളിൽ ലഭിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. റിയൽമി ജിടി 5ജി സീരീസ് ഇതിനകം ചൈനയിൽ ലഭ്യമാണ്, ബ്ലൂ, സിൽവർ, റേസിംഗ് യെല്ലോ (വെഗൻ ലെതർ ഫിനിഷ്) കളർ ഓപ്ഷനുകളിലാണ് ഫോൺ ഇറങ്ങിയിട്ടുള്ളത്.
റിയൽമിയുടെ മുൻനിര ഫോണായ റിയൽമി ജിടി 5ജിയിൽ 6.43 ഇഞ്ച് ഫുൾ എച്ച്ഡി+ അമോഎൽഇഡി ഡിസ്പ്ലേയും 120ഹേർട്സ് റിഫ്രെഷ് നിരക്കും വരുന്നു. ചൈനീസ് വേരിയന്റിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസ്സറാണ്, ഇതിന് 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉണ്ട്. പിന്നിൽ 64 എംപി സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറയാണ്, 4,500 എംഎഎച്ച് ബാറ്ററിയുമായി വരുന്ന ഫോണിൽ 65വാട്ടിന്റെ അതിവേഗ ചാർജിങ് സംവിധാനം ഉണ്ട്.
ഇന്ത്യയിൽ റിയൽമി ജിടി 5ജിയുടെ വില 40,000 രൂപയിൽ താഴെയായിരിക്കുമെന്നാണ് പ്രതീക്ഷ. അടിസ്ഥാന മോഡലിന് ഏകദേശം 30,000 രൂപ വരെ വരും. യൂറോപ്യൻ വിപണിയിൽ ഇതിന് 449 യൂറോ (ഏകദേശം 39,900 രൂപ) ആണ് വില.
യൂട്യൂബിലെ ആസ്ക് മാധവിന്റെ ഏറ്റവും പുതിയ എപ്പിസോഡ് അനുസരിച്ച് ലോഞ്ച് ഇവന്റിൽ കമ്പനി റിയൽമി ജിടിയുടെ മാസ്റ്റർ പതിപ്പും പുറത്തിറക്കും.
Samsung Galaxy M32 5G – സാംസങ് ഗാലക്സി എം32 5ജി
കഴിഞ്ഞ മാസം സാംസങ് ഗാലക്സി എം 32 5ജി സ്മാർട്ട്ഫോണിന്റെ 4ജി പതിപ്പ് പുറത്തിറക്കിയിരുന്നു. ഇനി ഫോണിന്റെ 5ജി പതിപ്പ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായാണ് വിവരം. സാംസങ് ഗാലക്സി എം 32 5ജിയിൽ മീഡിയാടെക് ഡൈമെൻസിറ്റി 720 പ്രൊസസർ ആയിരിക്കുമെന്നാണ് കരുതുന്നത്. ഇത് ആൻഡ്രോയിഡ് 11ൽ ആയിരിക്കും പ്രവർത്തിക്കുക.
കൂടാതെ, സ്മാർട്ട്ഫോണിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്, ഇത് ഫോൺ ഉടൻ ഇന്ത്യൻ വിപണയിൽ എത്തുമെന്ന് സൂചന നൽകുന്നതാണ്.
ഗാലക്സി എം32 ന്റെ 4ജി പതിപ്പിൽ 6.4 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോഎൽഇഡി ഡിസ്പ്ലേയും 90ഹേർട്സ് റിഫ്രെഷ് നിരക്കുമായിരുന്നു. പിന്നിൽ 64എംപിയുടെ ക്വാഡ് ക്യാമറ, 25വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000എംഎഎച്ച് ബാറ്ററി എന്നിവയാണ്. ഗാലക്സി എം32 5ജിയിൽ ഈ സവിശേഷതകളിൽ ചിലത് ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
Samsung Galaxy Z Fold 3 – ഗാലക്സി സെഡ് ഫോൾഡ് 3
സാംസങ്ങിന്റെ ഗാലക്സി അൺപാക്ക്ഡ് ഇവന്റ് ഓഗസ്റ്റ് 11ന് നടക്കാനിരിക്കുകയാണ്. ഇവന്റിൽ, മടക്കാനാവുന്ന പുതിയ സ്മാർട്ട്ഫോണുകൾ കമ്പനി അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. അവയിലൊന്ന് സാംസങ് ഗാലക്സി സെഡ് ഫോൾഡ് 3 ആകാം.
Also read: 15,000 രൂപയിൽ താഴെ വില വരുന്ന ഏറ്റവും മികച്ച ബാറ്ററിലൈഫുള്ള അഞ്ചു ഫോണുകൾ
‘വിൻഫ്യൂച്ചർ.ഡിഇ’ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നത്, സാംസങ് ഗാലക്സി സെഡ് ഫോൾഡ് 3, 7.6 ഇഞ്ച് പ്രൈമറി (ഇന്റെര്ണൽ) ഡിസ്പ്ലേയും 6.2 ഇഞ്ച് സെക്കൻഡറി (എക്സ്റ്റെർണൽ) ഡിസ്പ്ലേയുമായി വരുമെന്നാണ്. 12 എംപി സെൻസറുകളുള്ള ഒരു ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും മുന്നിൽ 10 എംപി സെൽഫി ക്യാമറയും ഡിസ്പ്ലേയുടെ മുകളിൽ 4 എംപി സെൽഫി ക്യാമറ സെൻസറും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സെഡ് ഫോൾഡ് 3 അടിസ്ഥാന വേരിയന്റ് 256 ജിബി സ്റ്റോറേജിൽ വരും, ഇതിന് 1,899 യൂറോയും കൂടിയ 512 ജിബി സ്റ്റോറേജ് മോഡലിനു 1,999 യൂറോയും ആയിരിക്കും വില എന്നാണ് റിപ്പോർട്ട്.
Samsung Galaxy Z Flip 3 – സാംസങ് ഗാലക്സി സെഡ് ഫ്ലിപ്പ് 3
അതേ പരിപാടിയിൽ, സാംസങ് ഗാലക്സി സെഡ് ഫ്ലിപ്പ് 3യും ലോഞ്ച് ചെയ്യുന്നതു കാണാം. ‘വിൻഫ്യൂച്ചർ.ഡിഇ’ റിപ്പോർട്ട് പ്രകാരം സാംസങ് ഗാലക്സി സെഡ് ഫ്ലിപ്പ് 3 6.7 ഇഞ്ച് ഡിസ്പ്ലേയിൽ ആയിരിക്കും വരുക ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രൊസസറിൽ 8ജിബി റാമുമായി വരുന്ന ഫോണിൽ 128ജിബി, 256ജിബി സ്റ്റോറേജ് ലഭിക്കും. സാംസങ് ഗാലക്സി Z ഫ്ലിപ്പ് 3യുടെ മുൻവശത്ത് 10 മെഗാപിക്സൽ ക്യാമറയും പിന്നിൽ രണ്ട് 12എംപി സെൻസറുകളും ഉണ്ടാകുമെന്ന് കരുതുന്നു. ടിപ്സ്റ്ററിന്റെ അഭിപ്രായത്തിൽ ഉപകരണത്തിന്റെ സെക്കണ്ടറി (കവർ) ഡിസ്പ്ലേ 1.9 ഇഞ്ച് വലുപ്പമുള്ളതായിരിക്കും. 128 ജിബി സ്റ്റോറേജ് വരുന്ന സെഡ് ഫ്ലിപ് 3യുടെ പ്രാരംഭ വില 1,099 യൂറോയും 256ജിബി മോഡൽ വില 1,149 യൂറോയും ആയിരിക്കും എന്നാണ് റിപ്പോർട്ട്.
Web Title: List of 5g phones expected to launch in august 2021 realme gt samsung galaxy m32 5g and more