Jibin George | Samayam Malayalam | Updated: 07 Aug 2021, 06:05:00 PM
മധ്യപ്രദേശിലെ ഗരീബ് കല്യാൺ അന്ന യോജന ഗുണഭോക്താക്കളുമായുള്ള വീഡിയോ സംവാദത്തിൽ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്
പ്രധാനമന്ത്രി നരേന്ദ്ര മോദി. Photo: TOI
ഹൈലൈറ്റ്:
- രാജ്യത്തെ കൊവിഡ് പ്രതിസന്ധി.
- രാജ്യം പ്രഥമ പരിഗണന നൽകിയത് പാവപ്പെട്ടവർക്കെന്ന് മോദി.
- 80 കോടി ഇന്ത്യക്കാർക്ക് സൗജന്യ റേഷൻ നൽകി.
ഈ നമ്പര്‍ മറക്കരുത്; ഇത്രയും ചെയ്താൽ വാക്സിൻ സർട്ടിഫിക്കറ്റ് വാട്ട്സാപ്പിലെത്തും
മധ്യപ്രദേശിലെ ഗരീബ് കല്യാൺ അന്ന യോജന ഗുണഭോക്താക്കളുമായുള്ള വീഡിയോ സംവാദത്തിൽ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഗോതമ്പ്, അരി, പയർ വർഗങ്ങൾ എന്നിവയൊക്കപ്പം തന്നെ സൗജന്യ ഗ്യാസ് സിലിണ്ടറുകളും നൽകി. ഇരുപത് കോടിയിലധികം സ്ത്രീകൾക്ക് അവരുടെ ജൻധൻ ബാഞ്ച് അക്കൗണ്ടുകളിലൂടെ ഏകദേശം 30,000 കോടി രൂപ നേരിട്ട് വിതരണം ചെയ്യാനും സർക്കാരിനായി.
മധ്യപ്രദേശിൽ നിന്നുള്ള അഞ്ച് കോടിയിലധികം ജനങ്ങൾ സൗജന്യ റേഷൻ ലഭിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. കൊവിഡ് വ്യാപനം തടഞ്ഞ് നിർത്താൻ ജനങ്ങൾ മാസ്ക് ധരിക്കുകയും കൈകൾ ശുദ്ധിയാക്കുകയും വേണം. കേന്ദ്ര സർക്കാരിൻ്റെ ‘വോക്കൽ ഫോർ ലോക്കൽ’ സംരഭത്തിന് ഊന്നൽ നൽകും. യുഎസ് കമ്പനിയായ ജോൺസൺ ആൻഡ് ജോൺസൻ്റെ ഒറ്റ ഡോസ് വാക്സിനും അടിയന്തര ഉപയോഗാനുമതി ലഭിച്ചതോടെ രാജ്യത്ത് വിതരണം ചെയ്യുന്ന വാക്സിനുകളുടെ എണ്ണം അഞ്ചായി. വാക്സിൻ വിതരണം വേഗത്തിലാക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജോൺസൺ ആൻ്റ് ജോൺസൺ ഒറ്റ ഡോസ് വാക്സിന് രാജ്യത്ത് അനുമതി
അതേസമയം, രാജ്യത്തെ കൊവിഡ് വാക്സിനേഷൻ 50 കോടി കടന്നെന്ന് കേന്ദ്ര സർക്കാർ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. കൊവിഡിനെതിരായ പോരാട്ടത്തിൽ ഇത് ചരിത്ര നേട്ടമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു. ഈ സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരോട് നന്ദി പറയുന്നു. എല്ലാവർക്കും അഭിനന്ദനങ്ങളെന്നും മന്ത്രി പറഞ്ഞു.
വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇനി മുതൽ വാട്സാപ്പിൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : pm narendra modi about covid-19 crisis in india
Malayalam News from malayalam.samayam.com, TIL Network