ഹൈലൈറ്റ്:
- ട്വീറ്റ് നീക്കം ചെയ്യാൻ ട്വിറ്ററിനോടു ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു
- രാഹുൽ ഗാന്ധിയ്ക്കെതിരെ ട്വിറ്ററിൻ്റെ നടപടി
- ആരോപണവുമായി കോൺഗ്രസ്
ബാലാവകാശ കമ്മീഷൻ നല്കിയ നോട്ടീസിൻ്റെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധിയുടെ വിവാദ ട്വീറ്റ് ട്വിറ്റര്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചിരിക്കുകാണെന്നും ഇത് പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും കോൺഗ്രസ് ട്വിറ്ററിലൂടെ അറിയിച്ചു. കോൺഗ്രസിൻ്റെ മറ്റു സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ജനങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുമെന്നും പാര്‍ട്ടി അറിയിച്ചു.
Also Read: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെ ശ്മശാനത്തിൽ വെച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തിയതെന്നു കരുതപ്പെടുന്ന പെൺകുട്ടിയുടെ കുടുംബത്തെ രാഹുൽ ഗാന്ധി സന്ദര്‍ശിച്ചത്. ശ്മശാനത്തിലെ കൂളറിൽ നിന്ന് വെള്ളമെടുക്കാനായി പോയ പെൺകുട്ടിയെ വീട്ടുകാര്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടി ഷോക്കേറ്റു മരിച്ചെന്നായിരുന്നു ശ്മശാനത്തിലെ ജീവനക്കാര്‍ അറിയിച്ചത്. എന്നാൽ വീട്ടുകാരുടെ സമ്മതം കൂടാതെ കുട്ടിയുടെ മൃതദേഹം സംസ്കരിച്ചെന്നും പോലീസിനെ അറിയിക്കുകയോ പോസ്റ്റ്മോര്‍ട്ടം നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിൽ പോലീസിനെതിരെ ആരോപണം ഉയരുന്നതിനിടെയാണ് രാഹുൽ ഗാന്ധി മരിച്ച കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചത്. ഇവരോടൊപ്പമുള്ള രാഹുലിൻ്റെ ചിത്രങ്ങളും വൈറലായിരുന്നു.
അതേസമയം, ട്വിറ്ററിൽ കേന്ദ്രസര്‍ക്കാര്‍ അമിതാധികാരം കാണിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. മരിച്ച ഒൻപതു വയസുകാരിയ്ക്ക് നീതി ലഭ്യമാക്കുന്നതിനു പകരം ട്വിറ്ററിനെ ഭീഷണിപ്പെടുത്താനും രാഹുൽ ഗാന്ധിയെ വേട്ടയാടാനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. പെൺകുട്ടികള്‍ക്ക് സുരക്ഷയൊരുക്കാൻ പ്രധാനമന്ത്രി മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ശ്രമിച്ചാൽ ഡൽഹി കൂടുതൽ സുരക്ഷിതമായ സ്ഥലമായി മാറുമെന്നും പാര്‍ട്ടി വക്താവ് രൺദീപ് സുര്‍ജേവാലാ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തോടു പറഞ്ഞു.
ഗൗരിനന്ദയെ സന്ദർശിച്ച് സുരേഷ് ഗോപി പറഞ്ഞതിങ്ങനെ…
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : twitter temporarily suspended account of rahul gandhi following controversy over posting photo
Malayalam News from malayalam.samayam.com, TIL Network