Jibin George | Samayam Malayalam | Updated: 08 Aug 2021, 10:00:00 AM
വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അർജുനെതിരെ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് പോലീസ് വ്യക്തമാക്കി
പ്രതി അർജുൻ. Photo: Supplie
ഹൈലൈറ്റ്:
- വണ്ടിപ്പെരിയാർ കേസ്.
- കേസിൽ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും.
- കേസിൽ 36 സാക്ഷികളെന്ന് പോലീസ്.
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയും സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാനുമാണ് കുറ്റപത്രം നേരത്തെ സമർപ്പിക്കുന്നതെന്ന് അന്വേഷണം ഉദ്യോഗസ്ഥർ വ്യക്തമാക്കി. പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതിനാൽ മൂന്ന് വർഷമായി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് അർജുൻ നൽകിയിരിക്കുന്ന മൊഴി.
പോക്സോ വകുപ്പുകൾക്കൊപ്പം കൊലപാതകം ഉൾപ്പെടെയുള്ള ആറ് വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തി. 36 സാക്ഷികളുള്ള കേസിൽ 150ലധികം പേരും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. പെൺകുട്ടിക്ക് നൽകാനായി മിഠായി വാങ്ങിയ കടക്കാരനും പ്രധാന സാക്ഷികളുടെ പട്ടികയിലുണ്ട്.
പ്രോട്ടോക്കോൾ ലംഘനം; പോത്തീസ് ആയിരം കുടിയേറ്റ തൊഴിലാളികളുടെ വാക്സിൻ ചെലവ് വഹിക്കണം
ജൂണ്‍ 30നാണ് ചുരക്കുളം എസ്റ്റേറ്റിലെ ലയത്തിനുള്ളില്‍ ആറു വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന വിലയിരുത്തലിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയായ യുവാവ് പിടിയിലാകുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടാണ് കേസിൽ നിർണായകമായത്. ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ ബോധം നഷ്ടമായ കുട്ടിയെ വാഴക്കുല കെട്ടിയിടുന്ന കയറിൽ ജീവനോടെ കെട്ടിത്തൂക്കുകയായിരുന്നു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ സഹോദരൻ വീട്ടിൽ എത്തിയപ്പോഴാണ് കുട്ടി മരിച്ചവിവരം അറിയുന്നത്. കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം.
ഗൗരിനന്ദയെ സന്ദർശിച്ച് സുരേഷ് ഗോപി പറഞ്ഞതിങ്ങനെ…
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : idukki vandiperiyar case charge sheet will be submitted on tuesday
Malayalam News from malayalam.samayam.com, TIL Network