കോഴിക്കോട്: മുസ്ലിം ലീഗ് പാര്‍ട്ടിയില്‍ ഗുണപരമല്ലാത്തത് ഒന്നും നടക്കുന്നില്ലെന്ന് എം.കെ. മുനീര്‍ എം.എല്‍.എ. ഈ ചര്‍ച്ചകള്‍ പാര്‍ട്ടിയെ കൂടുതല്‍ ഗുണകരമാക്കും. ചര്‍ച്ചകള്‍ ഓരോ പാര്‍ട്ടിയെയും കൂടുതല്‍ സമ്പന്നമാക്കുകയേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും മുനീര്‍ പറഞ്ഞു.
ഉന്നതാധികാര സമിതിയില്‍ കുഞ്ഞാലിക്കുട്ടി ഒറ്റപ്പെട്ടു എന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് ചോദിച്ചപ്പോള്‍- ഒരു ബോഡിക്കകത്ത് പലരും പലതരത്തിലുള്ള അഭിപ്രായങ്ങള്‍ പറഞ്ഞുകഴിഞ്ഞാല്‍ അവസാനം എടുക്കുന്ന തീരുമാനം കൂട്ടായതീരുമാനമാണ്- എന്നായിരുന്നു മുനീറിന്റെ മറുപടി.
ഉന്നതാധികാര സമിതിയേക്കാള്‍ പ്രാധാന്യമുള്ളത് പ്രവര്‍ത്തക സമിതിക്കാണ്. 14-ാം തിയതി പ്രവര്‍ത്തക സമിതി ചേരും. ഈ സമിതിയിലേക്കുള്ള അജണ്ട നിശ്ചയിക്കുന്നതിനും ഭാവിയില്‍ പാര്‍ട്ടി എങ്ങനെ മുന്നോട്ടു പോകണം എന്ന് തീരുമാനിക്കുന്നതിനും വേണ്ടിയാണ് സമിതി ചേര്‍ന്നത്. അന്തിമമായി തീരുമാനം എടുക്കുന്നത് പ്രവര്‍ത്തക സമിതിയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിന്റേത് ക്ലോസ്ഡ് മൈന്‍ഡ് അല്ല. ഓപ്പണാണ്. എല്ലാ ചര്‍ച്ചകളെയും പാര്‍ട്ടി സ്വാഗതം ചെയ്യുമെന്നും മുനീര്‍ വ്യക്തമാക്കി.
content highlights: mk muneer on muslim legue controversy