Jibin George | Samayam Malayalam | Updated: 08 Aug 2021, 01:42:00 PM
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ മികച്ച വിജയമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗം. പശ്ചിമ ബംഗാളിലുണ്ടായ കനത്ത തിരിച്ചടിയിൽ യോഗത്തിൽ വിമർശനമുണ്ടായി
സീതാറാം യെച്ചൂരി, പിണറായി വിജയൻ. Photo: TOI
ഹൈലൈറ്റ്:
- സിപിഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ.
- തീയതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇന്ന് പ്രഖ്യാപിച്ചേക്കും.
- സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും.
‘പാർട്ടിക്ക് ആരോടും പകയില്ല’: മുഈൻ അലിക്ക് കെഎം ഷാജിയുടെ പരോക്ഷ പിന്തുണ
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ മികച്ച വിജയത്തിൽ കേരള ഘടകത്തെ കേന്ദ്ര കമ്മിറ്റി പ്രശംസിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന ഘടകം സ്വീകരിച്ച പ്രവർത്തനങ്ങൾ മാതൃകാപരമാണ്. ഭരണനേട്ടങ്ങൾ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമായി. കേരളാ കോൺഗ്രസ് (എം) എൽഡിഎഫിലേക്ക് എത്തിയത് നേട്ടമായി. മുതിർന്ന നേതാക്കൾക്ക് സീറ്റ് നൽകാതിരുന്നത് വരുംകാല സാഹചര്യങ്ങൾ മുന്നിൽ കണ്ടാണെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.
തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും ഒത്തുകളിക്കാൻ ശ്രമം നടത്തിയെങ്കിലും ആ നീക്കത്തെ അതിജീവിക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞുവെന്നും സിപിഎം കേന്ദ്ര കമ്മിറ്റി യോഗം വ്യക്തമാക്കി. അതേസമയം, പശ്ചിമ ബംഗാളിലുണ്ടായ കനത്ത തിരിച്ചടിയിൽ വിമർശനമുണ്ടായി. സംഘടനാപരമായ തിരിച്ചടിയുണ്ടായെന്നും കേന്ദ്ര കമ്മിറ്റി പറഞ്ഞു.
പ്രോട്ടോക്കോൾ ലംഘനം; പോത്തീസ് ആയിരം കുടിയേറ്റ തൊഴിലാളികളുടെ വാക്സിൻ ചെലവ് വഹിക്കണം
സംസ്ഥാനത്ത് ഇടതു സർക്കാർ അധികാര തുടർച്ച നേടിയ സാഹചര്യത്തിൽ കൂടിയാണ് കേരളത്തിൽ സമ്മേളനം നടത്താനുള്ള തീരുമാനം ഉണ്ടായത്. പാർട്ടി കോൺഗ്രസിന് വേദിയാകാൻ കേരളത്തിന് പുറമെ തമിഴ്നാടും പരിഗണനയിലുണ്ടായിരുന്നു. 2012ലാണ് അവസാനമായി കേരളത്തിൽ സിപിഎം പാർട്ടി കോൺഗ്രസ് നടന്നത്. കോഴിക്കോട് വെച്ചായിരുന്നു അന്ന് പാര്‍ട്ടി കോണ്‍ഗ്രസ്.
ഗൗരിനന്ദയെ സന്ദർശിച്ച് സുരേഷ് ഗോപി പറഞ്ഞതിങ്ങനെ…
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : cpm central committee meeting analysis on kerala assembly election result 2021
Malayalam News from malayalam.samayam.com, TIL Network